പൂങ്കുന്നം ഉദയനഗറിൽ സെപ്റ്റിക് മാലിന്യം തള്ളാനെത്തിയ മിനി ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു.

പൂങ്കുന്നം ഉദയനഗറിൽ സെപ്റ്റിക് മാലിന്യം തള്ളാനെത്തിയ മിനി ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു.
തൃശൂർ : പൂങ്കുന്നം ഉദയനഗറിൽ സെപ്റ്റിക് മാലിന്യം തള്ളാനെത്തിയ മിനി ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു. ഇരുട്ടിൻ്റെ മറവിൽ മാലിന്യം ജനവാസ മേഖലയിലെ തോട്ടിലേക്ക് ഒഴുക്കാനായിരുന്നു ശ്രമം. എന്നാൽ തോടിന്റെ വശമിടിഞ്ഞതോടെ വാഹനം തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

കോർപ്പറേഷൻ മേയർ എംകെ വർഗീസ് ഉൾപ്പടെയുള്ള ജനപ്രതിനിധികളും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഗുരുതരമായ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയ വാഹന ഉടമക്കെതിരെ ഭീമമായ പിഴ ഈടാക്കാനാണ് കോർപ്പറേഷൻ അധികൃതരുടെ തീരുമാനം.

തകർന്ന തോട് നവീകരിക്കാനുള്ള നഷ്ടപരിഹാരവും മാലിന്യം തള്ളിയവരിൽ നിന്ന് ഈടാക്കുമെന്നാണ് വിവരങ്ങൾ. കുട്ടംകുളങ്ങര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് മാലിന്യം കയറ്റിയെത്തിയ വാഹനമെന്നാണ് വിവരങ്ങൾ.
Previous Post Next Post