ബഷീർ കക്കിടിക്കൽ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്

ബഷീർ കക്കിടിക്കൽ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്



ബഷീർ കക്കിടിക്കൽ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു

യുഡിഎഫ് ധാരണ പ്രകാരം കോൺഗ്രസിലെ ശർമ്മിള കൊഴിശ്ശംങ്ങാട്ട് രാജിവച്ച വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കാണ് ഇന്ന് തെരഞ്ഞടുപ്പ് നടന്നത്.

ബാങ്ക് പ്രസിഡൻ്റ് അഡ്വ: സിദ്ധീഖ് പന്താവൂർ ബഷീർ കക്കിടിക്കലിനെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിർദേശിച്ചു ഭരണസമിതിയംഗം കെപി പ്രേമൻ പിന്താങ്ങി .

സഹകരണ വകുപ്പ് ഇൻസ്പെക്ടർ ശരവണൻ വരണാധികാരി ആയിരുന്നു.

ഭരണസമിതിയംഗങ്ങളായ പികെ അബ്ദുള്ളക്കുട്ടി , ശ്രീകുമാർ പെരുമുക്ക് ,ശർമ്മിള കൊഴിശ്ശംങ്ങാട്ട് , ചന്ദ്രൻ ഒതളൂർ , അഷറഫ് വളയംകുളം , ജമീല കിഴിക്കര , അശ്വനി നാമ്പാടത്ത് , ബാങ്ക് സെക്രട്ടറി പി സവിത തുടങ്ങിയവർ സന്നിഹിതരായിരുന്നു
Previous Post Next Post