കേരളത്തിലെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫൈഡ് പദവിയുമായി തൃശൂർ സിറ്റി ട്രാഫിക് പോലീസ്

കേരളത്തിലെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫൈഡ് പദവിയുമായി തൃശൂർ സിറ്റി ട്രാഫിക് പോലീസ്
പ്രവർത്തനമികവിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനും ഏർപ്പെടുത്തിയിരിക്കുന്ന ISO 9001-2015 സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ ട്രാഫിക്ക് പോലീസ് സ്റ്റേഷനായി തൃശ്ശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റിനെ പ്രഖ്യാപിച്ചു. ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റിൽ നടന്ന ചടങ്ങിൽ തൃശൂർ റേഞ്ച് ഡി ഐ ജി അജിത ബീഗം ഐ എസ് ഒ ഡയറക്ടർ ശ്രീകുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തിലെ പോലീസ് യൂണിറ്റുകൾക്കെല്ലാം ഐ എസ് ഒ സർട്ടിഫിക്കേഷൻ നിലവാരത്തിൽ എത്തിക്കണമെന്ന കേരള സർക്കാരിൻറെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ട്രാഫിക്ക് സ്റ്റേഷനെ നിലവാരത്തിലേക്ക് ഉയർത്തിയത്. ജില്ലാ പോലീസ് മേധാവി അങ്കിത് അശോകൻ മുഖ്യ അതിഥിയായിരുന്നു. എസിപി മനോജ്കുമാർ, പേരാമംഗലം എസ് എച്ച് ഒ ഹരീഷ് ജയിൻ, ഈസ്റ്റ് എസ് എച്ച് ഒ സുജിത്ത്, ട്രാഫിക്ക് എസ് എച്ച് ഒ നുഹ്മാൻ എൻ, സ്റ്റേഷൻ റൈറ്റർ ടി ആർ വിനോഷ് എന്നിവർ പങ്കെടുത്തു.
Previous Post Next Post