കുന്നംകുളം:കെസി ഇ എഫ് സംസ്ഥാന വനിതാ ഫോറം വൈസ് ചെയർപേഴ്സണും പോർക്കുളം സർവിസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയും മായ കെ. ഷൈലജ സർവീസിൽ നിന്ന് വിരമിക്കുന്നു.
തൃശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ പോർക്കുളം സർവീസ് സഹകരണ ബാങ്കിൽ 1995 മുതൽ ജോലിയിൽ പ്രവേശിച്ച ഷൈലജ കെസി ഇ എഫ് ൽ അംഗമായി താലൂക്ക് കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തനം ആരംഭിച്ചു. കുറച്ചു കാലം കൊണ്ട് തന്നെ തലപ്പിള്ളി താലൂക്ക് കമ്മിറ്റിയിലും, തൃശൂർ ജില്ലാ കമ്മിറ്റിയിലും വിവിധ സ്ഥാനങ്ങൾ വഹിച്ച് സംഘടനാ രംഗത്തെ തന്റെ കഴിവ് തെളിയിച്ചു. 2000ൽ തൃശൂർ ജില്ലയിൽ കേരളത്തിൽ ആദ്യമായി വനിതാ ഫോറം രൂപീകരിച്ചപ്പോൾ അതിന്റ കൺവീനവറായി തിരഞ്ഞെടുക്കപ്പെട്ടു. 2020 ൽ സംസ്ഥാന തലത്തിൽ വനിതാ ഫോറത്തിന്റെ പ്രഥമ വൈസ് ചെയർപേഴ്സൺ ആയി. സംഘടനാ രംഗത്ത് പ്രവർത്തിക്കുനതോടൊപ്പം തന്റെ നാടായ പോർകുളത്ത് പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുകയും മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥിയായി പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ പോർക്കുളം പഞ്ചായത്തിൽ മത്സരിച്ച് 1997 മുതൽ 3 വട്ടം പഞ്ചായത്ത് മെമ്പർ ആയി തെരെഞ്ഞെടുക്കപ്പെട്ടു. 2015-20 കാലത്ത് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വഹിച്ചു, അതോടൊപ്പം മഹിളാ കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ പോർക്കുളം മണ്ഡലം കോൺഗ്രസ് വൈസ്പ്രസിഡന്റ് കൂടി ആണ്