കെ പി വത്സലൻ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് പന്ത്രണ്ടിന് ആരംഭിക്കും

കെ പി വത്സലൻ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് പന്ത്രണ്ടിന് ആരംഭിക്കും
ചാവക്കാട്:ചാവക്കാട് കെ പി വത്സലൻ സ്പോർട്സ് അക്കാദമി സംഘടിപ്പിക്കുന്ന പൊന്നറ ഗോൾഡ് ട്രോഫിക്ക് വേണ്ടിയുള്ള കെ.പി വത്സലൻ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് പന്ത്രണ്ടിന് ആരംഭിക്കും. കേരളത്തിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായി പ്രദേശിക ടീമുകൾ അണിനിരക്കുന്ന അനുബന്ധമത്സരങ്ങളും നടക്കും. ടൂർണമെന്റിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണ യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.മാലിക്കുളം അബ്ബാസ് അധ്യക്ഷനായി.കെ വി രവീന്ദ്രൻ,എ.എച്ച് അക്ബർ,പി എസ് അശോകൻ,പി എസ് അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:എ എച്ച് അക്ബർ (ചെയർമാൻ), പി എസ് അശോകൻ(കൺവീനർ),ടി എസ് ദാസൻ (ട്രഷറർ).
Previous Post Next Post