കരിയർ ഗൈഡൻസ് ക്ലാസും അനുമോദന സദസ്സും സംഘടിപ്പിച്ചു.

കരിയർ ഗൈഡൻസ് ക്ലാസും അനുമോദന സദസ്സും സംഘടിപ്പിച്ചു.

ചങ്ങരംകുളം: കൃപ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും കരിയർ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.വിവിധ ക്‌ളാസുകൾ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. പാവിട്ടപ്പുറം ബാമസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആലംകോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുലത്തീഫ് ക്ലാസ് എടുത്തു. കെ വി ഷഹീർ,അഷ്‌റഫ്‌ കോക്കൂർ, മുഹമ്മദ്‌ കുട്ടി, നൗഫൽ കോലിക്കര, ശറഫുദ്ധീൻ മാമ്പയിൽ, ഫിറോസ് ഖത്തർ,നൗഷർ, ഇബ്രാഹിം തറയിൽ, മുഹമ്മദ്‌ കുട്ടി, അഷ്‌റഫ്‌,കുറ്റിയിൽ, അബ്ദുൽ വഹാബ്, ആബിദ് കെ, സലീം പി എം തുടങ്ങിയവർ സംബന്ധിച്ചു. കൃപ പ്രസിഡന്റ് കെ കുഞ്ഞു മൊയ്‌ദു അധ്യക്ഷത വഹിച്ചു. റാഷിദ്‌ കോലിക്കര സ്വാഗതവും നൗഷർ നന്ദിയും പറഞ്ഞു.
Previous Post Next Post