സംസ്ഥാന പാതയില്‍ കെണിയൊരുക്കി ജലജീവന്‍ പദ്ധതി ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് വീണ്ടും ചരക്ക് ലോറി താഴ്ന്നു
ചങ്ങരംകുളം:മഴ കനത്തതോടെ സംസ്ഥാന പാതയോരത്ത് വാഹനങ്ങള്‍ താഴുന്നത് പതിവാകുന്നു.ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് കൂഴിയില്‍ ചാടിയ കൂറ്റന്‍ ചരക്ക് ലോറി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം ക്രെയില്‍ എത്തിച്ചാണ് കരക്ക് കയറ്റിയത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് മൈദ കയറ്റി വരികയായിരുന്ന ലോറി ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് റോഡരികില്‍ താഴ്ന്നത്.നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് ജെസിബി ഉപയോഗിച്ചും മറ്റു ചരക്ക് ലോറിയില്‍ വടം കെട്ടിയും കരക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.മണിക്കൂറുകള്‍ നീണ്ട പരിശ്രമം ഉപേക്ഷിക്കുകയായിരുന്നു.പിന്നീട് ബുധനാഴ്ച കാലത്ത് ക്രെയിന്‍ എത്തിച്ചാണ് ലോറി ഉയര്‍ത്തിയത്.തിരക്കേറിയ പാതയില്‍ മുഴുവന്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി അധികൃതര്‍ കെണി ഒരുക്കി വച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.നിരന്തരം വാഹനങ്ങള്‍ കുഴിയില്‍ താഴുന്ന അവസ്ഥയാണെന്നും മഴ കൂടുന്നതോടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും നാട്ടുകാര്‍ പറഞ്ഞു