എം എൽ എ പ്രതിഭ പുരസ്കാര വേദിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

എം എൽ എ പ്രതിഭ പുരസ്കാര വേദിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ
ഗുരുവായൂർ:എം.എല്‍.എ പ്രതിഭ പുരസ്കാരം 2024 -ആയിരകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഭാ സംഗമമായി. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ താമസക്കാരും മണ്ഡലത്തിലെ സ്ക്കൂളുകളില്‍ പഠിച്ചവരുമായ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ പ്രതിഭാ സംഗമത്തിൽ 600 ലധികം വരുന്ന ഉന്നത വിജയം നേടിയവർ പങ്കെടുക്കുകയും പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുക്കുകയും വിദ്യാർത്ഥികൾക്ക് വിശദമായ ക്ലാസ് നൽകുകയും ചെയ്തു.റിസേർച്ച് സ്കോളർ ആൻഡ് ട്രെയിനർ സജിത്ത് ശ്രീധർ കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജാസ്മിൻ ഷഹീർ, വിജിത സന്തോഷ്, ഗീതു കണ്ണൻ എന്നിവരും രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.ടി ശിവദാസൻ, അഡ്വ. മുഹമ്മദ് ബഷീർ, തുളസീദാസ്, സെയ്തലികുട്ടി, സുരേഷ് കുമാർ, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. മുഹമ്മദ് അൻവർ, പ്രസന്ന രണദിവേ,ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ എന്നിവർ പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു.ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പ്രതിഭാ സംഗമത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്
Previous Post Next Post