സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ സെക്രട്ടറി സി.എഫ്. ജെയിംസിന്റെ മൂന്നാം ചരമ വാര്‍ഷികാചരണം സംഘടിപ്പിച്ചു
സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ സെക്രട്ടറി സി.എഫ്. ജെയിംസിന്റെ മൂന്നാം ചരമ വാര്‍ഷികാചരണം സംഘടിപ്പിച്ചു.കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ സി.എഫ്. ജെയിംസ് സ്മാരക ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങ് കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗവും ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.ടി ജോസ് അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗം എം.ബി പ്രവീണ്‍,ലോക്കല്‍ സെക്രട്ടറി ടി.സി. സെബാസ്റ്റ്യന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ ടി.കെ. വര്‍ഗ്ഗീസ്, കെ.പി. വിശ്വനാഥന്‍, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് മുന്‍പ്രസിഡണ്ട് കെ.എസ്.കരീംഎന്നിവര്‍ സംസാരിച്ചു.