മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു; സംഭവം കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയില്‍
കോഴിക്കോട് | കോവൂര്‍ ഇരിങ്ങാടന്‍പള്ളിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. കിനാലൂര്‍ സ്വദേശി അശോകന്‍, കൂരാച്ചുണ്ട് സ്വദേശി റിനീഷ് എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.