ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.

ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.

കേച്ചേരി: ആക്ട്സ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന പ്രവർത്തപരിപാടികൾ ക്രമീകരിക്കുന്നതിന് ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രവർത്തകകൺവെൻഷൻ സംഘടിപ്പിച്ചു. രണ്ടായിരത്തിൽ തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ആക്ട്സ് എന്ന ജനകീയ ജീവകാരുണ്യ പ്രസ്ഥാനം 2024 മെയ് 8 ന് സിൽവർ ജൂബിലിയിലേക്ക് പ്രവേശിക്കുകയാണ്. ആയതിൻ്റെ ഭാഗമായി ആക്ട്സ് ജില്ലാ കമ്മിറ്റി തൃശ്ശൂർ തെക്കേ ഗോപുരനടയിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തോടു കൂടി ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് തുടക്കമാകും. ആക്ട്സിൻ്റെ പതിനേഴ് ബ്രാഞ്ചുകളിൽ നിന്നുള്ള ആംബുലൻസുകളും പ്രവർത്തകരും അണിനിരക്കുന്ന ഘോഷയാത്രയും സമ്മേളനത്തിൻ്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ നടത്തപ്പെടും. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഏകോപനത്തിന് ബ്രാഞ്ച് തലങ്ങളിൽ കൺവെൻഷൻ നടത്താൻ ജില്ലാ കമ്മിറ്റി നിർദേശം നൽകിയതിൻ്റെ ഭാഗമായാണ് ആക്ട്സ് കേച്ചേരി ബ്രാഞ്ച് കൺവെൻഷൻ സംഘടിപ്പിച്ചത്. മഴുവഞ്ചേരി ആക്ട്സ് സേവനാലയത്തിൽ വെച്ച് നടന്ന പ്രവർത്തക കൺവെൻഷൻ ആക്ട്സ് ജില്ലാ ജനറൽ സെക്രട്ടറി തൃശൂർ മേയർ എം. കെ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രസിഡണ്ട് കൊച്ചുലാസർ അദ്ധ്യക്ഷനായി ആക്ട്സ് ജില്ലാ സെക്രട്ടറിമാരായ ലൈജു സെബാസ്റ്റ്യൻ എ. എഫ് ജോണി, ജില്ലാ കൺവീനർ വി.എ. ജനീഫർ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ എൻ. ഡി. സജിത്കുമാർ, കേച്ചേരി ബ്രാഞ്ച് സെക്രട്ടറി എം. എം.മുഹ്സിൻ, ബ്രാഞ്ച് ട്രഷറർ എം.കെ.മുഹമ്മദ് ബഷീർ, ബ്രാഞ്ച് കൺവീനർ എ.ജെ.ജോൺ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Previous Post Next Post