മുതിർന്ന സംരംഭകരുടെ സംഗമം

മുതിർന്ന സംരംഭകരുടെ സംഗമം

തൃശ്ശൂർ : തൃശ്ശൂർ ചേംബർ ഓഫ് കോമേഴ്സിന്റെ പ്ലാറ്റിനംജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സൗഹൃദസംഗമം നടത്തി. 75-നു മുകളിൽ പ്രായമുള്ള സംരംഭകരെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ 32 സംരംഭകർക്കായി ഒരുക്കിയ ചടങ്ങ് മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു.

ചേംബർ ഓഫ് കോമേഴ്‌സ് അംഗങ്ങളായ വ്യാപാരി-വ്യവസായി പ്രതിഭകളെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

ചേംബർ പ്രസിഡന്റ് സജീവ് മഞ്ഞില അധ്യക്ഷനായി. ചേംബർ സെക്രട്ടറി ജീജി ജോർജ്, ചേംബർ പ്ലാറ്റിനം ജൂബിലി സെലിബ്രേഷൻ കമ്മിറ്റി ചെയർമാർ ടി.എസ്. പട്ടാഭിരാമൻ, ജനറൽ കൺവീനർ പി.കെ. ജലീൽ, സോളി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post