പടുത്തുകുളങ്ങര
കുടുംബ സംഗമം സംഘടിപ്പിച്ചു
ചങ്ങരംകുളം:പടുത്തുകുളങ്ങര കുടുംബ സംഗമം സംഘടിപ്പിച്ചു.കാളാച്ചാൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം നെല്ലിശ്ശേരി ജുമാ മസ്ജിദ് ഖത്തീബ് സുബൈർ മിസ് ബാഹി ഉദ്ഘാടനം ചെയ്തു.പി.കെ.മുഹമ്മത് കുട്ടി അധ്യക്ഷനായിരുന്നു.സി.പി.മുഹമ്മത് ഉമരി മുഖ്യ പ്രഭാഷണം നടത്തി.പി.കെ.ഉബൈദ് ചരിത്രം അവതരിപ്പിച്ചു.18 കാരണവൻമാരെ വാർഡ് മെമ്പർ പി.കെ.മുഹമ്മത് അഷറഫ് ആദരിച്ചു.പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 26 വിദ്യാർത്ഥികൾക്ക് പി.കെ. മൂസ്സ ഉപഹാരങ്ങൾ നല്കി .പി.കെ.അബ്ദുള്ളക്കുട്ടി സ്വാഗതവും പി.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.പൊതുസമ്മേളനത്തിനു ശേഷം കലാപരിപാടികളുമുണ്ടായിരുന്നു.