മദ്യനയ അഴിമതിക്കേസ്; സ്ഥിര ജാമ്യത്തിനായി കെജ്രിവാള്‍ ഡല്‍ഹി കോടതിയില്‍
ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ സ്ഥിര ജാമ്യത്തിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചക്ക് റോസ് അവന്യൂ കോടതി ഹരജി പരിഗണിക്കും. അറസ്റ്റിനെതിരെ കെജ്രിവാള്‍ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് ഈ മാസം ആദ്യം സുപ്രീംകോടതി അദ്ദേഹത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനായിരുന്നു ജാമ്യം അനുവദിച്ചത്.
ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നല്‍കിയത്.
ജാമ്യക്കാലയളവ് നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കെജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. അറസ്റ്റിനെതിരായ ഹരജി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ജൂണ്‍ 2ന് ജയിലില്‍ കീഴടങ്ങണം.