കാഫിര്‍ പ്രയോഗം; പോലീസ് നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി

കാഫിര്‍ പ്രയോഗം; പോലീസ് നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി
കോഴിക്കോട് | വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ’കാഫിര്‍’ പ്രയോഗമുളള സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച കേസില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിലായിരുന്നു സന്ദേശം പ്രചരിച്ചത്. വോട്ടെടുപ്പിന്റെ തലേദിവസം വിവാദ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നതിന്റെ പേരില്‍ പി കെ കാസിമിനെ പ്രതിയാക്കി വടകര പോലീസ് കേസ് എടുത്തിരുന്നു. ഇതിനെതിരെ കാസിം ഹൈക്കോടതിയെ സമീപിച്ചു.

അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഐ ഡി യില്‍ ആണ് ആദ്യമായി ഈ സ്‌ക്രീന്‍ ഷോട്ട് താന്‍ കണ്ടതെന്നും കാസിം ഹര്‍ജിയില്‍ പറയുന്നു. ഇത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പോസ്റ്റില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസിം പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് കോഴിക്കോട് റൂറല്‍ എസ് പിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം. തന്റെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാത്തതിനെതിരെയാണ് കാസിം ഹൈക്കോടതിയെ സമീപിച്ചത്.
Previous Post Next Post