റോഡ്, തുറമുഖം, പൊതുഗതാഗതം; ആഗോള നേട്ടം തുടര്‍ന്ന് യു എ ഇ അറബ് രാജ്യങ്ങളില്‍ ഒന്നാമത്
ദുബൈ | വേള്‍ഡ് ഇക്കോണമിക് ഫോറം, ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024 റിപോര്‍ട്ട് പുറത്തിറക്കി. വിവിധ വിഷയങ്ങളില്‍ യു എ ഇ ആഗോള തലത്തില്‍ മികച്ച സ്ഥാനം നേടി.
റോഡ് ഗുണനിലവാരത്തില്‍ അഞ്ചാം സ്ഥാനവും തുറമുഖ സേവനങ്ങളില്‍ ഒമ്പതാം സ്ഥാനവും പൊതുഗതാഗതത്തില്‍ പത്താം സ്ഥാനവുമാണ് രാജ്യം നേടിയത്. റോഡ് ഗുണനിലവാരത്തിലും തുറമുഖ സേവനങ്ങളുടെ കാര്യക്ഷമതയില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും പൊതുഗതാഗത സേവനങ്ങളില്‍ രണ്ടാം സ്ഥാനത്തുമാണ് യു എ ഇ.

നേതൃത്വത്തിന്റെ ജ്ഞാനപൂര്‍വകമായ വീക്ഷണമാണ് ഈ ഫലങ്ങള്‍ക്ക് കാരണമായതെന്നും വളര്‍ച്ചക്ക് ധാരാളം അവസരങ്ങള്‍ നല്‍കുന്ന യു എ ഇയുടെ ദീര്‍ഘകാല പദ്ധതികളുടെ പ്രവര്‍ത്തനക്ഷമതയുടെ തെളിവാണിതെന്നും ഊര്‍ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂഇ പറഞ്ഞു.
ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഇന്നോവേഷന്‍, എക്‌സലന്‍സ് ഹബ്ബായി മാറാനുള്ള യു എ ഇയുടെ അഭിലാഷം ഈ നേട്ടങ്ങള്‍ അടിവരയിടുന്നു. യു എ ഇയെ ബിസിനസ്സിനും വിനോദത്തിനുമുള്ള മുന്‍നിര ലക്ഷ്യസ്ഥാനമായി മാറ്റുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്.