മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു
മണത്തല : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ചാവക്കാട് ഐ എൻ ടി യു സി സ്ഥാപക നേതാവും മുൻകാല സജീവ പ്രവർത്തകനും ആയിരുന്നു ഖാലിദ്. ചാവക്കാട് അരിമാർക്കറ്റിൽ വർഷങ്ങളായി പെട്ടിക്കട നടത്തിവരികയായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ ബുധനാഴ്ച്ച രാത്രിയാണ് മരിച്ചത്. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് പ്രതിപക്ഷ നേതാവ് സത്താർ, വാർഡ് കൗൺസിലർ ഫൈസൽ കാനാംപുള്ളി, ഐ എൻ എൽ നേതാവ് കാദർ, ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹു കുറ്റിയിൽ, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി എം റഹീം, ഷിഹാബ് കെ എം, ആർ കെ നൗഷാദ്, മഹിളാ കോൺഗ്രസ് നേതാക്കളായ ഷൈല നാസർ, റുക്കിയ ഷൗക്കത്ത്, സഹിത മുസ്തഫ, ചാവക്കാട് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം എന്നിവർ അനുശോചന പ്രസംഗം നിർവഹിച്ചു. ഇസഹാഖ് മണത്തല, സി പി കൃഷ്ണൻ മാസ്റ്റർ, എ വി മുസ്തഫ, ഷക്കീർ ഹുസൈൻ, ഷെരീഫ് വോൾഗ, വി ബി അഷറഫ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post