മാറഞ്ചേരിയിൽ സി.ഐ.ടി.യു. പൊതുയോഗം സംഘടിപ്പിച്ചു

മാറഞ്ചേരിയിൽ സി.ഐ.ടി.യു. പൊതുയോഗം സംഘടിപ്പിച്ചു
സി.ഐ.ടി.യു. സ്ഥാപകദിനത്തിന്റെ ഭാഗമായി സി.ഐ.ടി.യു. പൊന്നാനി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തി. മാറഞ്ചേരിയിൽ നടന്ന പൊതുയോഗം സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എം.ബി. ഫൈസൽ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ് എൻ.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ. റഹീം, ഏരിയാ സെക്രട്ടറി സുരേഷ് കാക്കനാത്ത്, എ.പി. വാസു, ടി. ഗിരിവാസൻ, ഇ. ബാലകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു. സ്ഥാപകദിനത്തിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ പൊന്നാനി ഏരിയയുടെ വിവിധഭാഗങ്ങളിൽ മഴക്കാല ശുചീകരണം നടത്തി.
Previous Post Next Post