വായനശാലക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകി ടീം ഇആര്‍എം

വായനശാലക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകി ടീം ഇആര്‍എം
എരമംഗലം:എരമംഗലത്തിൻ്റെ സാംസ്കാരിക കൂട്ടായ്മ ടീം ഇആര്‍എം അണ്ടത്തോട് പുതുതായി ആരംഭിക്കുന്ന ഭഗത് സിംഗ് വായനശാലക്ക് പ്രദേശത്തെ നവാഗത എഴുത്തുകാരുടെതും പ്രശസ്തരായ എഴുത്തുകാരുടെയും പുസ്തകങ്ങൾ സമാഹരിച്ചു നൽകി.മലപ്പുറം ജില്ലാ കലക്ടർ വി.ആർ. വിനോദ് ഐ.എ.എസ് ആണ് പുസ്തകങ്ങൾ വായനശാലാ ഭാരവാഹികൾക്ക് കൈമാറിയത്.ടിവി പ്രമിത ടീച്ചർ,ഷഹീർ,സുറൂർ, ശ്രീനിവാസൻ തുടങ്ങിയവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ജനപ്രതിനിധികളും ടീം ഇആര്‍എം ഭാരവാഹികളും പങ്കെടുത്ത് സംസാരിച്ചു.
Previous Post Next Post