മന്നലാംകുന്ന് ഉറൂസിന് തുടക്കമായി
പുന്നയൂർക്കുളം:മന്നലാംകുന്ന് ശൈഖ് ഹളറമി തങ്ങളുടെ ഉറൂസിന് മഹല്ല് പ്രസിഡന്റ് എ എം അലാവുദ്ധീൻ പതാക ഉയർത്തി തുടക്കം കുറിച്ചു.മെയ് 30,31 ജൂൺ 1,2 തിയതികളിലാണ് ഉറൂസ് നടക്കുന്നത്.ചെയർമാൻ മുഹമ്മദ് ആരിഫ് കരിയാടൻ അധ്യക്ഷത വഹിച്ചു.മഹല്ല് ഖത്തീബ് നിസാർ അഹ്സനി യുടെ നേതൃത്വത്തിൽ മഹല്ല് മുൻ ഖത്തീബ് എം വി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി.അൻവർ മുസ്‌ലിയാർ, വാഹിദ് ബാക്കവി,അബ്ദു റഹിമൻ മുസ്‌ലിയാർ എന്നിവർ സന്നിഹിതരായിരിന്നു.