ചാവക്കാട് ഒരുമനയൂർ സ്വദേശിയെ അബുദാബിയിൽ വെച്ച് കാണാതായതായി പരാതി
ചാവക്കാട്:മലയാളി യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി.ചാവക്കാട് ഒരുമനയൂർ സ്വദേശിയായ കാളത്ത് വീട്ടില്‍ സലിമിന്റെ മകൻ ഷെമിൽ (28) നെയാണ് മാർച്ച് 31 മുതൽ കാണാതായത്.അബുദാബിയില്‍ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്ന എം കോം ബിരുദധാരിയായ ഷെമില്‍.അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്. മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ വിവരം അറിയിച്ചു.കാണാതായി രണ്ടു ദിവസത്തിന് ശേഷവും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് അബുദാബി പൊലിസിൽ പരാതി നല്‍കി. ഏറെ അന്വേഷണം നടത്തിയിട്ടും യുവാവിനെകണ്ടെത്താനായിട്ടില്ല.ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻസഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഉമ്മ സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചിട്ടുണ്ട്.