കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കുന്നംകുളം നഗരസഭയില്‍ കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. കുടുംബശ്രീ സംരഭമായാണ് കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ നഗരസഭ പട്ടികജാതി വികസന ഓഫീസിനോട് ചേര്‍ന്ന് ആരംഭിച്ചിട്ടുള്ളത്.

രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, പ്രിയ സജീഷ്, സെക്രട്ടറി കെ ബി വിശ്വനാഥന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ ശശികല, ഷിജി തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post