ആൽത്തറയിൽ മരക്കൊമ്പ് റോഡിലേക്ക് വീണ് ബൈക്ക് യാത്രികരായ മൂന്ന് പേർക്ക് പരിക്ക്

ആൽത്തറയിൽ മരക്കൊമ്പ് റോഡിലേക്ക് വീണ് ബൈക്ക് യാത്രികരായ മൂന്ന് പേർക്ക് പരിക്ക്


പുന്നയൂർക്കുളം:ആൽത്തറ കുന്നത്തൂരിൽ റോഡരികിലെ മരത്തിൽ നിന്ന് കൊമ്പുകൾ പൊട്ടി വീണ് മൂന്ന് പേർക്ക് പരിക്ക്. നാലാംകല്ല് സ്വദേശി അർഷിൻ , പുഴിക്കള സ്വദേശി പ്രശാന്ത് , എരമംഗലം സ്വദേശി ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച രാത്രി 8.30 തോടെയാണ് സംഭവം. കനത്ത മഴയിലും കാറ്റിലും മരചില്ലകൾ മുറിഞ്ഞ് വിഴുകയായിരുന്നു. ഉടൻ തന്നെ ആൽത്തറ സദ്ഭാവന ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.നാട്ടുകരുടെ നേതൃത്വത്തിൽ മരചില്ലകൾ റോഡിൽ നിന്ന് മാറ്റി ഗതാഗത തടസം നീക്കി
Previous Post Next Post