‘ഗൂഢാലോചന അന്വേഷിക്കണംവക്കീൽ നോട്ടിസിനു പിന്നാലെ ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ

‘ഗൂഢാലോചന അന്വേഷിക്കണം
വക്കീൽ നോട്ടിസിനു പിന്നാലെ ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ
തിരുവനന്തപുരം:ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ടി.ജി.നന്ദകുമാറിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം. ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എന്നിവർക്കെതിരെ ജയരാജൻ വക്കീൽ നോട്ടിസും അയച്ചിരുന്നു

ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിച്ചില്ലെങ്കിൽ സിവിൽ–ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കിൽ നോട്ടിസിൽ ഇ.പി ആവശ്യപ്പെട്ടത്. അഡ്വ. എം.രാജഗോപാലൻ നായർ മുഖേനയാണ് നോട്ടിസ്‌ അയച്ചത്‌.
Previous Post Next Post