ശുചിത്വം നമ്മുക്കൊരു ശീലമാക്കാം" ക്യാമ്പയിന് വട്ടംകുളത്ത് തുടക്കമായി

ശുചിത്വം നമ്മുക്കൊരു ശീലമാക്കാം" ക്യാമ്പയിന് വട്ടംകുളത്ത് തുടക്കമായി
എടപ്പാള്‍:ഭക്ഷണപദാർത്ഥ ശീതളപാനീയ നിർമ്മാണ വിതരണ കേന്ദ്രങ്ങളിൽ ബോധവത്ക്കരണ ശുചിത്വ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്.ഭക്ഷണ പദാർത്ഥങ്ങളും ശീതളപാനീയങ്ങളും നിർമ്മിക്കുമ്പോഴും വിതരണം ചെയ്യുംമ്പോഴും പാലിക്കേണ്ട ശുചിത്വശീലങ്ങളെ കുറിച്ച് ഹോട്ടലുകളും,ശീതളപാനീയ കേന്ദ്രങ്ങളും കയറി ബോധവത്ക്കരണം നടത്തുകയും നിർദ്ദേശങ്ങൾ അടങ്ങിയ " ശുചിത്വം നമുക്കൊരു ശീലമാക്കാം" എന്ന ബോധവത്ക്കരണ സന്ദേശ പോസ്റ്റർ കച്ചവട സ്ഥാപനങ്ങളിൽ പതിക്കുകയും ചെയ്തു.മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.വട്ടംകുളം ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത് .മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫസൽ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ,ഹെൽത്ത് നേഴ്സ് സി. പി ശാന്ത, ഹെൽത്ത് പ്രൊവൈഡർ പി.പി രജിത, ആശാ പ്രവർത്തകരായ ഒ.പി ഗിരിജ ,എം. ഷർമിള എന്നിവരും പങ്കെടുത്തു .
Previous Post Next Post