പാലപ്പെട്ടിയിൽ നിയന്ത്രണവിട്ട ഇന്നോവ മറിഞ്ഞു
പാലപ്പെട്ടി അമ്പലത്തിന് സമീപം പൊന്നാനി ഭാഗത്തുനിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ നിയന്ത്രണം വിട്ടു മറിഞ്ഞു യാത്രക്കാരായ ആറ് പേരിൽ മൂന്ന് സ്ത്രീകൾക്കും ഒരു കുട്ടിക്കും നിസ്സാരപരിക്ക് പറ്റിയിട്ടുണ്ട്. പരിക്കുപറ്റിയവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃക്കാണാപുരം സ്വദേശികളാണ് യാത്രക്കാർ