തൃശൂരിൽ കൂടുതൽ പേർ ലിവിങ് വിൽ ഒപ്പുവെച്ചു

തൃശൂരിൽ കൂടുതൽ പേർ ലിവിങ് വിൽ ഒപ്പുവെച്ചു
തൃശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ, രണ്ടാം ഘട്ടമായി 20 പേർ കൂടി ലിവിങ് വിൽ തയ്യാറാക്കി ഒപ്പുവെച്ചു. മാർച്ച് 12ന് നടന്ന ആദ്യ ഘട്ടത്തിൽ 30 പേരാണ് ഒപ്പിട്ടത്. ചികിൽസിച്ച് സുഖപ്പെടുത്താനാകാത്തതും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനിടയില്ലെന്ന് ഉറപ്പായതുമായ രോഗാവസ്ഥയിൽ ഒരാൾ എത്തുകയും, തനിയ്ക്ക് ഇനിയെന്ത് ചികിത്സയാണ് വേണ്ടതെന്ന് തീരുമാനിയ്ക്കുവാനുള്ള ശേഷി ആ വ്യക്തിയ്ക്ക് നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വേദനയകറ്റുകയും സുഖം നൽകുകയും ചെയ്യാത്ത എല്ലാ ചികിത്സയും അവസാനിപ്പിയ്ക്കുകയും മരണം നീട്ടിവെയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും പിൻവലിയ്ക്കുകയും വേണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ആ വ്യക്തി മുൻകൂട്ടി തയ്യാറാക്കുന്ന പ്രമാണമാണ്, ലിവിങ് വിൽ അഥവാ മരണതാല്പര്യ പത്രം. സന്ദേശം കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തുവാൻ ആദ്യ പരിപാടി കാരണമായെന്ന്, ഇത്തവണയും ഒപ്പുവെയ്ക്കലിന് മേൽനോട്ടം വഹിയ്ക്കുകയും രേഖകൾ സാക്ഷ്യപ്പെടുത്തുകയും ചെയ്ത തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ ഇഎൻടി പ്രൊഫ. ഡോ. പി വി അജയൻ അഭിപ്രായപ്പെട്ടു. ഡോ പിഷാരടി ചന്ദ്രൻ, ഡോ കെ ഗിരീശൻ, സിസ്റ്റർ നിഷ, സാമൂഹ്യ പ്രവർത്തകനായ ഫാ ജോർജ് പുലിക്കുത്തിയിൽ, വി വി സുധാകരൻ, അജിത്, വിശാലം, ഹരിദാസ് സി നായർ, ശ്രീദേവി ഹരിദാസ്, സ്കറിയ തുടങ്ങിയവർ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.
Previous Post Next Post