സംസ്ഥാന പാതയിൽ ചതിക്കുഴികൾ തീർത്ത് ജലജീവൻ പദ്ധതി ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ഒരു ദിവസം താഴ്ന്നത് മൂന്ന് ലോറികൾ
ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് ലോറികൾ താഴുന്നത് പതിവാകുന്നു.വെള്ളിയാഴ്ച മാത്രം മൂന്ന് ലോറികളാണ് ഇവിടെ കുഴിയിൽ ചാടിയത്.കാലത്ത് പ്ളൈവുഡ് കയറ്റി വന്ന ലോറി ജെസിബി ഉപയോഗിച്ച് കയറ്റിയെങ്കിൽ തൊട്ടപ്പുറത്ത് വീണ്ടും താഴ്ന്നു.പിന്നീട് ലോഡ് ഇറക്കിയാണ് ലോറി കയറ്റിയത്.തോട്ടടുത്ത് തന്നെ മറ്റൊരു ലോറിയും താഴ്ന്നിരുന്നു.ജെസിബി കൊണ്ട് വന്നാണ് ഈ ലോറിയും കരക്ക് കയറ്റിയത്.വൈകിയിട്ട് അഞ്ച് മണിയോടെ ഗുജറാത്തിൽ നിന്ന് കൊച്ചിയിലേക്ക് മൈദ കയറ്റി വന്ന ചരക്ക് ലോറി സമീപത്തായി താഴ്ന്നു.ജെസിബി ഉപയോഗിച്ച് കയറ്റാൻ ശ്രമം നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല.കഴിഞ്ഞ ദിവസവും ഇവിടെ ചരക്ക് ലോറിയും ടോറസ് ലോറിയും താഴ്ന്നിരുന്നു.ക്രെയിൻ കൊണ്ട് വന്നാണ് ഇവ കരക്ക് കയറ്റിയത്.തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂർ പാതയിൽ ചങ്ങരംകുളത്തിനും വളയംകുളത്തിനും ഇടയിൽ ഒരാഴ്ചക്കിടെ 20 ഓളം വാഹനങ്ങളാണ് താഴ്ന്നത്.
ചങ്ങരംകുളം ചിയ്യാനൂർ റോഡിൽ വ്യാഴാഴ്ച രാത്രി കാർ താഴ്ന്നിരുന്നു.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം നാട്ടുകാരാണ് കാർ കരക്ക് കയറ്റിയത്.വെള്ളിയാഴ്ച കാലത്ത് തൊട്ടടുത്ത് കൺസക്ഷൻ ജോലിക്കുള്ള സാധനങ്ങൾ കൊണ്ട് പോയ മിനി ലോറി താഴ്ന്നു.ലോഡ് ഇറക്കിയാണ് നാട്ടുകാർ മിനിലോറി കരക്ക് കയറ്റിയത്.ഇവിടെ നാല് ദിവസത്തിനിടെ അഞ്ചോളം വാഹനങ്ങളാണ് കുഴിയിൽ ചാടിയത്.സംസ്ഥാന പാതയിലും പ്രദേശത്തെ ഉൾ റോഡുകളിലും ജലജീവൻ പദ്ധതിയുടെ ഭാഗമായി ചതിക്കുഴികൾ തീർത്തിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു