ദേശക്കാഴ്ചക്ക് തുടക്കമായി; ഗ്രാമികയിലിനി കലകൾ പെയ്തിറങ്ങുന്ന രാപ്പകലുകൾ

ദേശക്കാഴ്ചക്ക് തുടക്കമായി; ഗ്രാമികയിലിനി കലകൾ പെയ്തിറങ്ങുന്ന രാപ്പകലുകൾ
കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ദേശക്കാഴ്ച 2024 കലാ സാംസ്കാരികോത്സവം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
ഗ്രാമികയും ആളൂർ ഗ്രാമപഞ്ചായത്തും ചേർന്നാണ് ദേശക്കാഴ്ച സംഘടിപ്പിക്കുന്നത്.
ഗ്രാമിക അക്കാദമി വാർഷികവും നൃത്തോത്സവവും നടൻ വി.കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ജോർജ് നഗറിലെ പി.വത്സല വേദിയിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.
ജോജോയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് പുരസ്കാര ജേതാക്കൾക്ക് ആദരവും കലാ മത്സര വിജയികൾക്ക് അനുമോദനവും നൽകി. മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി സുരേഷ്, അംഗങ്ങളായ അഡ്വ.എം.എസ്.വിനയൻ,മിനി പോളി, കൊച്ചുത്രേസ്യ തോമസ്, സവിത എന്നിവർ സംസാരിച്ചു. ഗ്രാമിക ട്രഷറർ എൻ.പി.ഷിൻ്റോ സ്വാഗതവും ജോ. സെക്രട്ടറി അനീഷ് ഹാറൂൺ റഷീദ്‌ കൃതജ്ഞതയും പറഞ്ഞു.

തുടർന്ന് നൃത്തോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, മാർഗ്ഗംകളി, തിരുവാതിരക്കളി, കൈകൊട്ടിക്കളി, നാടോടി നൃത്തം, സംഘനൃത്തം, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന നൃത്താവതരണങ്ങൾ നടന്നു.
Previous Post Next Post