മരണപ്പെട്ടയാളുകളുടെ പേരിൽ എത്തിയ സാമൂഹ്യക്ഷേമ പെൻഷൻ പഞ്ചായത്ത് അംഗം തട്ടിയെടുത്തതായി വീണ്ടും പരാതി.പോലീസ് കേസെടുത്തു

മരണപ്പെട്ടയാളുകളുടെ പേരിൽ എത്തിയ സാമൂഹ്യക്ഷേമ പെൻഷൻ പഞ്ചായത്ത് അംഗം തട്ടിയെടുത്തതായി വീണ്ടും പരാതി.പോലീസ് കേസെടുത്തു

ചങ്ങരംകുളം:മരണപ്പെട്ടയാളുകളുടെ പേരിൽ എത്തിയ സാമൂഹ്യക്ഷേമ പെൻഷൻ പഞ്ചായത്ത് അംഗം തട്ടിയെടുത്തതായി വീണ്ടും പരാതി. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് സ്വദേശികളായ ഏറത്ത് വീട്ടിൽ കുഞ്ഞു കുട്ടൻ നായർ, അദ്ദേഹത്തിന്റെ ഭാര്യ സരോജനി എന്നിവരുടെ പേരിലുള്ള സാമൂഹ്യ ക്ഷേമ പെൻഷനാണ് ആലംകോട് ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ്‌ അംഗം ഹക്കീം പെരുമുക്ക് തട്ടിയെടുത്തതായി ആരോപിച്ച് ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സവിത ചങ്ങരംകുളം പോലീസിൽ പരാതി നൽകിയത്.11-1-2017 ലാണ് കുഞ്ഞുകുട്ടൻ നായർ മരണപ്പെടുന്നത്. അതിന് ശേഷം 2017 ജൂലൈ മാസം വരെ 12000 രൂപയും,11-2-2020 ലാണ് സരോജനി മരണപ്പെടുന്നത്. അതിന് ശേഷം 2020 സെപ്റ്റംബർ മാസം വരെ 15100 രൂപയുമാണ് അന്നത്തെ ബാങ്കിന്റെ താത്കാലിക ജീവനക്കാരനായിരുന്ന ഹക്കീം പെരുമുക്ക് വ്യാജ്യ രേഖകൾ നൽകി പണം തട്ടിയെന്നാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നത്.ആഴ്ചകൾക്ക് മുമ്പും ഇത്തരത്തിൽ ഒരു ആരോപണം സി പി എം കൊണ്ട് വന്നിരുന്നു. പെരുമുക്ക് സ്വദേശി പെരിഞ്ചേരിയിൽ അബ്ദുള്ള എന്നയാളുടെ പേരിലുള്ള സാമൂഹ്യ പെൻഷൻ തട്ടിയെടുത്ത തായിയുള്ള ആരോപണം ഉയർന്ന് വന്നിരുന്നു.അന്ന് ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയും ചെയ്തു.അതിന്മേൽ ചങ്ങരംകുളം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഹക്കീം പെരുമുക്ക് ഒളിവിൽ പോയിരിക്കുകയാണ്‌.
Previous Post Next Post