മാഗ്നസ് കാൾസനെ കീഴടക്കി നോർവേ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ പ്രഗ്‌നാനന്ദ

മാഗ്നസ് കാൾസനെ കീഴടക്കി നോർവേ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ പ്രഗ്‌നാനന്ദ
നോർവേ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ പ്രഗ്‌നാനന്ദ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ കീഴടക്കി. ടൂർണമെന്റിൻറെ മൂന്നാം റൗണ്ടിലാണ് ഇന്ത്യൻ താരത്തിൻറെ അട്ടിമറി വിജയം. കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ പ്രഗ്‌നാനന്ദ തോല്പിക്കുന്നത്.

നേരത്തെ രണ്ടാംറൗണ്ടിൽ ലോക ചാമ്പ്യൻ ഡിങ് ലിറനോട് പ്രഗ്‌നാനന്ദ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചുവരവ്. ഇതോടെ 5.5 പോയിൻറുമായി പ്രഗ്‌നാനന്ദ ടൂർണമെൻറിൽ മുന്നിൽ എത്തി. ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നോർവേ ചെസിൻറെ വനിത വിഭാഗത്തിൽ 5.5 പോയിൻറുമായി പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലിയാണ് ഒന്നാം സ്ഥാനത്ത്.
Previous Post Next Post