ഗുരുവായൂരിലെ വൺ വേ സംവിധാനം പുനർപരിശോധന നടത്തണം:ബി.ജെ.പി
ഗുരുവായൂർ:ഗുരുവായൂരിലെ വൺ വേ സംവിധാനം പുനർപരിശോധന നടത്തണം ബി.ജെ.പി ആവിശ്യപ്പെട്ടു.
വൺവേ സംവിധാനം നടപ്പിലാക്കുന്നതിൻ്റെ പേരിൽ സാധാരണക്കാരനെ നട്ടം തിരിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെയാണ് വൺവേ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്.മാത്രമല്ല ബസ്സ് സ്റ്റാൻഡ് പൊളിക്കുന്നതിന് മുൻപ് തന്നെ ബദൽ സംവിധാനം ഒരുക്കേണ്ടതായിരുന്നു. അതു കൊണ്ടു തന്നെ യാത്രക്കാർ ഇപ്പോൾദുരിതത്തിലായിരിക്കുകയാണ്. ദീർഘവീക്ഷണമില്ലാതെ ഗുരുവായൂർ നഗരസഭ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കാരണം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്.ഗുരുവായൂർ ക്ഷേത്ര നഗരിക്ക് വേണ്ടിയുള്ള ടെംബിൾ പോലീസ് സ്റ്റേഷനിൽ ഗുരുവായൂർ നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ പോലും ഉള്ള പോലീസുകാരില്ലെന്നതും പ്രതിഷേധാർഹമാണ്.
അടിയന്തിരമായ ഈ വിഷയങ്ങളിൽ പരിഹാരം കാണാത്ത പക്ഷം ശക്തമായ
ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും