ജൽ ജീവൻ പദ്ധതിയിലെ അശാസ്ത്രീയത:പെരുമ്പടപ്പ് പഞ്ചായത്തിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തി
എരമംഗലം:ജൽ ജീവൻ പദ്ധതിയുടെ പേരിൽ സംസ്ഥാന പാതയടക്കമുള്ള റോഡുകൾ വെട്ടി പ്പൊളിച്ച് പൂർവ്വ സ്ഥിതിയിൽ ആക്കാതെ റോഡ് മുഴുവൻ തകർത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് പഞ്ചായത്തിലേക്ക് കോൺഗ്രസ്സ് മാർച്ച് പ്രതിഷേധ നടത്തി.കുണ്ടും കുഴികളുമായി കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും,പഞ്ചായത്തിന്റെ തനത് ഫണ്ട് അടക്കമുള്ള ഫണ്ടുകൾ ദുരൂപയോഗം ചെയ്ത് അഴിമതിയിൽ മുങ്ങിക്കുളിച്ച എൽ. ഡി. എഫ് ഭരണ സമിതി രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചത്.പാലപ്പെട്ടിയിൽ നിന്നും ആരംഭിച്ച പ്രകടത്തിനു മണ്ഡലം പ്രസിഡന്റ് വി. കെ. അനസ് മാസ്റ്റർ നേതൃത്വം കൊടുത്തു.തുടർന്ന് പെരുമ്പടപ്പ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം കെ. പി. സി. സി, സെക്രട്ടറിയും, യൂ. ഡി. എഫ്. മലപ്പുറം ജില്ലാ ചെയർമാനുമായ പിടി അജയ് മോഹൻ ഉത്ഘാടനം ചെയ്തു.കെ. പി. സി. സി, മെമ്പർ എംഎം രോഹിത് മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ സെക്രട്ടറി റാസിൽ കെപി.പ്രവാസി കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് കെപി.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി മജീദ് പാണക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് വി. കെ. അനസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.