സംസ്ഥാന പാതയില്‍ ജലജീവന്റെ ചതിക്കുഴി'ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ടോറസ് താഴ്ന്നു
സംസ്ഥാന പാതയില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ എടുത്ത കുഴിയില്‍ വാഹനങ്ങള്‍ താഴുന്നത് പതിവാകുന്നു.തിരക്കേറിയ തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്താണ് ഈ ദുരവസ്ഥ.ഇന്നലെ രാത്രി 11 മണിയോടെ കോഴിക്കോട് നിന്ന് മൈദയുമായി കോട്ടയത്ത് പോയിരുന്ന ചരക്ക് ലോറി താഴ്ന്ന അതെ സ്ഥലത്ത് തന്നെയാണ് ഇന്ന് വൈകിയിട്ട് ടോറസ് ലോറി താഴ്ന്നത്. രാത്രിയില്‍ കുഴിയില്‍ വീണ ചരക്ക് ലോറി കരക്ക് കയറ്റാന്‍ ജെസിബി ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട ശ്രമം നടത്തിയെങ്കിലും ശ്രമം പരാചയപ്പെടുകയായിരുന്നു. ഇന്ന് കാലത്ത് ക്രെയിന്‍ ഉപയോഗിച്ചാണ് ചരക്ക് ലോറി പൊക്കിയെടുത്തത്.സംഭവം നടന്ന് മണിക്കൂറുകള്‍ കഴിയും മുമ്പ് ഇതെ സ്ഥലത്ത് തന്നെ ടോറസ് ലോറിയും താഴ്ന്നു.കഴിഞ്ഞ ദിവസം തൊട്ടടുത്ത് മാന്തടത്ത് മരവുമായി വന്ന ലോറി താഴ്ന്ന് ഒരു ദിവസം കിടന്നാണ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുത്തത്.ഒരാഴ്ചക്കുള്ളില്‍ ഈ പ്രദേശത്ത് മാത്രം 20 ഓളം വാഹനങ്ങളാണ് ഇത്തരത്തില്‍ റോഡരികിലെ ചതിക്കുഴികളില്‍ ചാടിയത്.പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടിയെങ്കിലും കോണ്‍ഗ്രീറ്റ് ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാതെ പ്രവൃത്തി നിര്‍ത്തിയതില്‍ ജലജീവന്‍ അധികൃതര്‍ക്കെതിരെ നേരത്തെ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.വാഹനങ്ങള്‍ ദിനം പ്രതി താഴ്ന്ന് തുടങ്ങിയത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കുന്നത്