മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
മലപ്പുറം:മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.

മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻ വർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞവർഷം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
Previous Post Next Post