കുറ്റിപ്പുറത്ത് കാണാതായ 8 വയസ്സുകാരിയെ കണ്ടെത്തി

കുറ്റിപ്പുറത്ത് കാണാതായ 8 വയസ്സുകാരിയെ കണ്ടെത്തി
കുറ്റിപ്പുറം | കുറ്റിപ്പുറത്ത് ബസ്റ്റാന്‍ഡില്‍ നിന്ന് കാണാതായ എട്ടുവയസുകാരിയെ കണ്ടെത്തി. മാണിയങ്കാട് സ്വദേശിയുടെ മകളെയാണ് ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ പോലീസ് കണ്ടെത്തിയത്.

കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങിയശേഷം കുടുംബം ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. വളാഞ്ചേരി സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി ബസ് മാറിക്കയറിയതോടെയാണ് കാണാതായതെന്നാണ് സൂചന. ഏര്‍വാഡിയില്‍ നിന്ന് വന്നതായിരുന്നു കുടുംബം.
Previous Post Next Post