കുണ്ടന്നൂരിൽ 75 ലിറ്റർ വിദേശമദ്യം പിടികൂടി

കുണ്ടന്നൂരിൽ 75 ലിറ്റർ വിദേശമദ്യം പിടികൂടി

എരുമപ്പെട്ടി : ഡ്രൈഡേ ഹണ്ടിന്റെ ഭാഗമായി വടക്കാഞ്ചേരി പോലീസ് കുണ്ടന്നൂരിൽനിന്ന്‌ 75 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി.

കുണ്ടന്നൂർ മേക്കാട്ടുകുളം കൊച്ചുപോളിന്റെ വടക്കുമുറിയിലെ വീട്ടിലും പറമ്പിലുമായി അരലിറ്ററിന്റെ 150 കുപ്പി മദ്യമാണ് സൂക്ഷിച്ചിരുന്നത്. കുപ്പികൾ ചാക്കിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. ഒന്നാംതീയതി ബിവറേജസും ബാറുകളും അവധിയായതിനാൽ അനധികൃത വിപണനം ലക്ഷ്യമിട്ടാണ് മദ്യം ശേഖരിച്ചിരുന്നത്.

തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്ന ദിവസത്തെ കച്ചവടവും പ്രതീക്ഷിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സി.ഐ. റിജിൻ എം. തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഗ്രേഡ് എസ്.ഐ. ഇ.കെ. ഹുസൈനാർ, എ.എസ്.ഐ. കെ.പി. ശ്രീദേവി, ഇ.എസ്. സജീവ്, ഷറോൺ, എൻ.ജെ. ജോബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പോലീസ് പരിശോധനക്കെത്തിയതോടെ സ്ഥലമുടമ ഓടിരക്ഷപ്പെട്ടു.
Previous Post Next Post