കക്കിടിപ്പുറം കെവിയുപി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മെയ് 5ന് നടക്കും
ചങ്ങരംകുളം:കക്കിടിപ്പുറം കെവിയുപി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മെയ് 5ന് ഞായറാഴ്ച സ്കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കാലത്ത് 9 മണിക്ക് ആലംകോട് സന്തോഷും സംഘവും അവതരിപ്പിക്കുന്ന താളവിസ്മയത്തോടെ പരിപാടിക്ക് തുടക്കമാവും.പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.ചടങ്ങില്‍ ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.ഗുരുവന്ദനം,എന്‍ഡോവ്മെന്റ് വിതരണം,ആദ്യ കാല പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍,വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും.600ല്‍ അതികം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമത്തിന് എത്തുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ പറഞ്ഞു.സംഘാടക സമിതി ഭാരവാഹികളായ രാംദാസ് മാസ്റ്റര്‍,പിഎം രവീന്ദ്രന്‍,സി വിജയകുമാര്‍,കെ ചന്ദ്രന്‍ മാസ്റ്റര്‍,എംഎം ഫാറൂക്ക് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു