മലപ്പുറത്ത് കടയും പമ്പുകളും തകർത്ത് രാത്രിയിൽ മോഷണം 30 ഓളം കേസിലെ പ്രതി ജിമ്മൻ കിച്ചു പിടിയിൽ
മലപ്പുറം:കഴിഞ്ഞ ഒരു മാസമായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോൾ പമ്പുകളുടെ ഓഫിസുകളും തകർത്ത് രാത്രികാല മോഷണം നടത്തിയയാൾ പിടിയിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടിൽ ഹരിദാസിന്റെ മകൻ കിഷോറിനെയാണ് (ജിമ്മൻ കിച്ചു–25) മലപ്പുറം ഡിവൈഎസ്പി ടി.മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള മലപ്പുറം പൊലീസും ചേർന്ന് പിടികൂടിയത്.