മാടമ്പ് കുഞ്ഞുകുട്ടൻ സ്മൃതിപർവ്വം ജൂൺ 2ന്
ഗുരുവായൂർ:മലയാളത്തിന്റെ കലാ-സാഹിത്യ സാംസ്‌കാരിക അദ്ധ്യാത്മിക രംഗങ്ങളിൽ അനശ്വര സംഭാവനകൾ നൽകിയ മാടമ്പ് കുഞ്ഞുകുട്ടൻ്റെ ഓർമ്മകൾ ഉണർത്തിക്കൊണ്ട് ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി ഈ വർഷവും മാടമ്പ് സ്മൃതിപർവ്വം നടത്തുന്നു.
ജൂൺ 2 വൈകീട്ട് 4 ന് ഗുരുവായൂർ കൃഷ്‌ണവത്സം റീജൻസിയിൽ നടക്കുന്ന പരിപാടിയിൽ ഈ വർഷത്തെ മാടമ്പ് കുഞ്ഞുകുട്ടൻ സ്‌മാരക സംസ്കൃതി പുരസ്‌കാരം പ്രശസ്‌ത എഴുത്തുകാരനും കവിയുമായ രാധാകൃഷ്‌ണൻ കാക്കശ്ശേരിക്ക് സമർപ്പിക്കും.
കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് പ്രൊഫ.കുമുദ് ശർമ്മ, റിട്ട.കേരള ചീഫ് സെക്രട്ടറി. ഡോ. വി.പി. ജോയ് ഐ.എ.എസ്, മലയാള കവി. പി. രാമൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി. വി. മുരളീധരൻ, ഡോ. സുവർണ്ണ നാലപ്പാട്ട്,കെ.ജെ.ജോണി (കറൻ്റ്ബുക്‌സ്) പ്രൊഫ. ടി.പി. സുധാകരൻ എന്നിവർ സംബന്ധിക്കും.ചടങ്ങിൽ അഡ്വ. മുള്ളത്ത് വേണുഗോപാലൻ്റെ “ഭ്രാന്തൻ പാറ” ഭരത് കൃഷ്‌ണന്റെ “Love Agony And A Scintilla of Hope” എന്നീ പുസ്‌തകങ്ങൾ പ്രകാശനം ചെയ്യും.തുടർന്ന് മികച്ച കഥകളി ആചാര്യൻ കലാമണ്ഡലം ഡോ. ബാലസുബ്രഹ്‌മണ്യൻ മികച്ച സഹകാരി, പി. ഗോപാലൻ (പ്രസിഡൻ്റ്, പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക്) കാഥികൻ മനോഹർ തിരുനെല്ലൂർ എന്നിവരെ ആദരിക്കും.പ്രസിഡൻ്റ്
എം.കെ. ദേവരാജൻ, ചെയർമാൻ
ഡോ. സുവർണ്ണ നാലപ്പാട്ട്, ജനറൽ സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി, കൺവീനർ ഷാജു പുതൂർ എന്നിവർ നേതൃത്വം നല്കും