റമസാൻ ആത്മ പരിശോധനയുടെയും ആത്മവിമർശനത്തിന്റെയും കാലം : അൻവർ മുഹിയുദ്ദീൻ ഹുദവി
പൊന്നാനി : വിശുദ്ധ റമദാൻ മാസം ആത്മപരിശോധനയുടെയും ആത്മവിമർശനത്തിന്റെയും കാലമാണെന്ന് പ്രമുഖ പ്രഭാഷകൻ അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ പറഞ്ഞു. എസ്കെഎസ്എസ്എഫ് പൊന്നാനി ക്ലസ്റ്റർ പുതുപൊന്നാനി ഇസ്ലാമിക് സെന്റർ ഇബ്നു മസ്ഊദ് മസ്ജിദിൽ സംഘടിപ്പിച്ച ഏകദിന റമദാൻ പ്രഭാഷണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതലായി സൽകർമ്മങ്ങൾ അനുഷ്ഠിക്കാൻ റമളാനിൽ അവസരം ഉണ്ടാകുന്നു. പാപങ്ങളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാനും വഴിയൊരുക്കുന്നു.
ക്ലസ്റ്റർ പ്രസിഡണ്ട് കെവിഎം കഫീൽ അധ്യക്ഷനായി. സമസ്ത മുദരിബ് സി എം അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തുസി എം അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തു.ഓ ഓ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ, സി അബ്ദുൽ കരീം അൻവരി, സി മുഹമ്മദ് അസ്ലം, പി പി എ ജലീൽ മാസ്റ്റർ, വി എ ഗഫൂർ പൊന്നാനി, സി.കെ റഫീഖ്, ഇ.കെ ജുനൈദ്, ശംസുദ്ദീൻ ഫൈസി, എ.എം ഷൗക്കത്തലി, ടി മുനീർ, അൽ അമീൻ,സിപി ശിഹാബ്, ഇസ്ലാമിക് സെന്റർ ഭാരവാഹികളായ ഒ.ഒ അബ്ദുൾ നാസർ, പിടി അബ്ദുള്ള അഷ്റഫി കെ ഹനീഫ സംബന്ധിച്ചു.