കുളങ്കര ഭഗവതി ക്ഷേത്രത്തിൽ എട്ടു ദിവസം നീണ്ടു നിൽക്കുന്ന സഹസ്ര കലശാഭിഷേകത്തിന് തുടക്കമായി
ശുകപുരം: കുളങ്കര ഭഗവതീ ക്ഷേത്രത്തിൽ എട്ടു ദിവസം നീണ്ടു നിൽക്കുന്ന സഹസ്ര കലശാഭിഷേകത്തിന് കലവറ നിറക്കലോടെ തുടക്കമായി.
സാംസ്കാരിക സമ്മേളനം
തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
എൻ. മോഹൻദാസ് അധ്യക്ഷനായി. അജിതൻ പള്ളിപ്പാട്, യു.വിശ്വനാഥൻ, എം. ശങ്കരനാരായണൻ, എൻ. ചന്ദ്രബോസ്, എ.വേലായുധൻ നായർ, എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ആചാര്യവരണം നടന്നു.
കെ.വി. ജയൻ നമ്പൂതിരിപ്പാട്, മുന്നൂല o ഹരി നമ്പൂതിരി, കരുവാട്ട് ശ്രീധരൻ നമ്പൂതിരി, ദേവദാസ് നമ്പൂതിരി, തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം,
മഹാസുദർശന ഹോമം, വാസ്തുകലശാഭിഷേകം, ഭഗവതിസേവ എന്നിവ ആദ്യ ദിനത്തിൽ നടന്നു.
കീർത്തന കൃഷ്ണ കുമാറിന്റെ അഷ്ടപദിയും നടന്നു.
വലിയ ചതു ശുദ്ധി, പായസ ഹോമം, സർപ്പബലി, ഗ്രഹശാന്തി ഹോമം, നവഗ്രഹ പൂജ, വിദ്യാരാജഗോപാല മന്ത്രാർച്ചന, ചക്രാബ് ജ പൂജ, മഹാ മംഗല്യ പൂജ, സ്വയംവര ഹോമം, ലക്ഷ്മി നാരായണപൂജ എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.