ഗുരുവായൂരിലെ കോട്ടേഴ്സിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂരിലെ കോട്ടേഴ്സിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി


ഗുരുവായൂർ: തമിഴ്നാട് സ്വദേശിയെ ഗുരുവായൂരിലെ കോട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട് തിരുനെൽവേലി സ്വദേശി 68 വയസ്സുള്ള മുത്തു കൃഷ്ണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് 6 മണിയോടെയാണ് ഇയാൾ താമസിക്കുന്ന കോട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള ശരവണ ഭവൻ ഹോട്ടലിലെ ജീവനക്കാരനാണ് മരിച്ച മുത്തു കൃഷ്ണൻ. മരിച്ചയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിവരങ്ങൾ അറിയുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക.0487 2556362 (ഗുരുവായൂർ ടെമ്പിൾ പോലീസ്)


Previous Post Next Post