ശുചീകരണ തൊഴിലാളി തിരഞ്ഞെടുപ്പ് കുടുംബസംഗമം നടത്തി

ശുചീകരണ തൊഴിലാളി 
തിരഞ്ഞെടുപ്പ് കുടുംബസംഗമം നടത്തി
കുന്നംകുളം:കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെയും ലേക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിനു വേണ്ടി ശുചീകരണ തൊഴിലാളി കുന്നംകുളം യൂണിറ്റ് കുടുംബ സംഗമം നടത്തി. 
കുന്നംകുളം നഗരസഭ ലൈബ്രറി ഹാളില്‍ സി ഐ ടി യു ഏരിയ പ്രസിഡന്റ് എം.എന്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പി. ജി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ മുഖ്യാതിഥിയായി. സിപിഎം ഏരിയ കമ്മറ്റിയംഗം പി.എം സുരേഷ്, യൂണിറ്റ് സെക്രട്ടറി എം.കെ സുനില്‍, ട്രഷറര്‍ സി.ആര്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Previous Post Next Post