സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന് അധ്യക്ഷനായി വിപിന്‍ നായരെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി|സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന് അധ്യക്ഷനായി മലയാളി അഭിഭാഷകന് വിപിന്‍ നായരെ തിരഞ്ഞെടുത്തു. എതിര് സ്ഥാനാര്‍ത്ഥി ദേവ്റാത്തിനെ 88 വോട്ടുകള്‍ക്കാണ് വിപിന്‍ പരാജയപ്പെടുത്തിയത്. അമിത് മിശ്ര ഉപാധ്യക്ഷനും നിഖില്‍ ജെയിന് സെക്രട്ടറിയുമാണ്.
കോഴിക്കോട് വടകര സ്വദേശിയാണ് വിപിന്‍ നായര്‍. മുപ്പതിലേറെ വര്‍ഷമായി അഭിഭാഷകനായി ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്. രണ്ടായിരം മുതല്‍ സുപ്രീംകോടതിയില്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡാണ്. നിലവില്‍ കേരള പിഎസ് സിയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സലാണ്. 2016 – 2019 വരെ സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായിരുന്നു.