സിഎഎ പിൻവലിക്കും, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ല; സിപിഐഎം പ്രകടനപത്രിക

സിഎഎ പിൻവലിക്കും, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ല; സിപിഐഎം പ്രകടനപത്രിക
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടന പത്രിക പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് പ്രകടന പ്രത്രിക ഉറപ്പ് നൽകുന്നു. തൊഴിൽ എടുക്കാനുള്ള അവകാശം ഭരണ ഘടനാ അവകാശമാക്കി മാറ്റുമെന്നും പ്രകടന പത്രിക വാഗ്ദാനം നൽകുന്നു. യുഎപിഎ, പിഎംഎൽഎ നിയമങ്ങൾ പിൻവലിക്കും. തൊഴിൽ ഇല്ലായ്മ വേതനം നൽകും. പെട്രോളിയം ഉത്പന്നങ്ങളുടെയും ഡ്യൂട്ടികുറയ്ക്കും. രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് സംഭാവന വാങ്ങുന്നത് തടയും എന്നിവയാണ് സിപിഐഎം പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

ഉന്നതവിദ്യാഭ്യാസത്തിൻ്റെ സ്വകാര്യവത്കരണം അവസാനിപ്പിക്കുമെന്ന നിർണ്ണായക പ്രഖ്യാപനവും സിപിഐഎം പ്രകടന പത്രിക ഉറപ്പ് നൽകുന്നു. സിപിഐഎം നേതൃത്വം നൽകുന്ന കേരളത്തിലെ സർക്കാരിൻ്റെ ബജറ്റ് നിർദേശത്തെ തള്ളുന്നതാണ് സിപിഐഎം പ്രകടനപത്രികയിലെ ഉറപ്പ്. ഉന്നതവിദ്യാഭ്യാസത്തിൻ്റെ സ്വകാര്യ വത്കരണം അവസാനിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്നുമാണ് പ്രകടന പത്രിക ഉറപ്പ് നൽകുന്നത്.
Previous Post Next Post