അപകീര്‍ത്തി പരാമര്‍ശം ; ബിജെപിയുടെ ദിലീപ് ഘോഷിനും കോണ്‍ഗ്രസിന്റെ സുപ്രിയ ശ്രീനേറ്റിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ന്യൂഡല്‍ഹി | ബിജെപി നേതാവ് ദിലീബ് ഘോഷിനും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേറ്റിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മമത ബാനര്‍ജിക്കും കങ്കണ റണാവത്തിനുമെതിരെ വിവാദ പരാമര്‍ശം നടത്തിയതിനാണ് ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തത്.
ബിജെപി നേതാവ് ദിലീബ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ കുടുംബ പശ്ചാതലത്തെ പരിഹാസത്തോടെ വിമര്‍ശിക്കുകയായിരുന്നു. ഞാനീ സംസ്ഥാനത്തിന്റെ മകളാണെന്ന മമതയുടെ അവകാശവാദത്തില്‍ തന്റെ പിതാവാരാണെന്ന് മമത ആദ്യം തീരുമാനിക്കണമെന്ന് ദിലീബ് ഘോഷ് പരിഹസിച്ചു.ഗോവയിലെത്തിയാല്‍ താന്‍ ഗോവയുടെ മകളാണെന്നും തെലങ്കാനയിലെത്തെയാല്‍ താന്‍ തെലങ്കാനയുടെ മകളാണെന്നും ഇവര്‍ പറയുന്നു. ആരാണ് തന്റെ പിതാവെന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്നാണ് ദിലീബ് ഘോഷിന്റെ വിവാദ പ്രസ്ഥാവന. ഈ അധിക്ഷേപ പരാമര്‍ശത്തിലാണ് ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തത്.
കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേറ്റ് ബോളിവുഡ് നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്തിനെതിരെ തന്റെ സോഷ്യല്‍ മീഡിയയില്‍ വിവാദ പോസ്റ്റ് ചെയ്യുകയായിരുന്നു. കങ്കണയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കങ്കണയുടെ ചിത്രത്തോടൊപ്പം അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ തന്റെ സോഷ്യല്‍ മീഡിയ മറ്റൊരാള്‍ ഉപയോഗിച്ചതാണെന്ന് സുപ്രിയ വിശദീകരിച്ചു.
ഇരുവരും നടത്തിയത വ്യക്തിപരമായ പരാമര്‍ശമാണ് . ഇതു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്.ഇനി പൊതുപരിപാടികളില്‍ നല്ല ഭാഷ ഉപയോഗിക്കണണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു നേതാക്കളുടേയും പ്രസംഗങ്ങള്‍ നിരീക്ഷിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റ ചട്ട ലംഘനത്തിന് ഇരുവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു.