സിപിഎം ആലംകോട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സിപിഎം ആലംകോട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ പെരുമുക്കില്‍ പരേതന്റെ പെന്‍ഷന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതി ചേര്‍ത്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹക്കീം പെരുമുക്ക് ആലംകോട് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് സിപിഎം ആലംകോട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സിപിഎം എടപ്പാള്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ടി സത്യന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ നാസര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍ വി ഉണ്ണി അധ്യക്ഷത വഹിച്ചു.സിപിഎം നേതാക്കളായ പി വിജയന്‍,വി കുഞ്ഞുമുഹമ്മദ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു
Previous Post Next Post