ഫലസ്തീൻ അനുകൂല ക്യാമ്പ് നീക്കിയില്ല ; കൊളംബിയ കലാശാലയിൽ കൂട്ട സസ്‌പെൻഷൻ

ഫലസ്തീൻ അനുകൂല ക്യാമ്പ് നീക്കിയില്ല ; കൊളംബിയ കലാശാലയിൽ കൂട്ട സസ്‌പെൻഷൻ

വാഷിംഗ്ടൺ | സമയപരിധി കഴിഞ്ഞിട്ടും ഗസ്സാ സോളിഡാരിറ്റി ക്യാമ്പിൽ നിന്ന് പിരിഞ്ഞുപോകാൻ വിസമ്മതിച്ച വിദ്യാർഥികൾക്കെതിരെ സസ്‌പെൻഷൻ നടപടിയുമായി കൊളംബിയ സർവകലാശാല. സർവകലാശാലയും പ്രതിഷേധക്കാരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.

കലാശാലയിലെ മറ്റ് വിദ്യാർഥികൾക്ക് അക്കാദമിക് വർഷം ആരംഭിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രശ്നങ്ങളില്ലാതെ നടക്കാൻ വേണ്ടിയാണ് ക്യാമ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. അതേസമയം, സർവകലാശാലയുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ പ്രതിഷേധം തുടരാൻ വിദ്യാർഥികൾ തീരുമാനിച്ചു. തുടർന്ന് നിരവധി അധ്യാപകരും ക്യാമ്പുകൾക്ക് പുറത്ത് തങ്ങുകയുണ്ടായി. എന്നാൽ, സർവകലാശാല ഫലസ്തീൻ വിരുദ്ധ പ്രചാരണമാണ് നടത്തുന്നതെന്ന് സമര നേതാവ് മഹ്‌മൂദ് ഖാലി പറഞ്ഞു. തുടർന്ന് ക്യാമ്പുകൾ നീക്കം ചെയ്യാത്ത വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുകയാണെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

ഇസ്റാഈലുമായുള്ള ബ ന്ധം കലാശാല പൂർണമായി അവസാനിപ്പിക്കണമെന്ന സമരക്കാരുടെ ആവശ്യം തള്ളിയതായി കൊളംബിയ പ്രസിഡന്റ് മീന്വച്ചേ ശഫീഖ് മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും സമരക്കാർ പുതിയ ആവശ്യങ്ങൾ പറയുകയാണെങ്കിൽ അത് പരിഗണിക്കണമോയെന്ന് ആലോചിക്കാൻ സമയം നൽകാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടെക്സാസ് സർവകലാശാലയിലുണ്ടായ സംഘർഷത്തിനിടെ പോലീസ് വിദ്യാർഥികൾക്കു നേരെ കുരുമുളക് സ്പ്രേയും സിപ് ടൈസും പ്രയോഗിക്കുകയും 40 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊളംബിയ സർവകലാശാലയിൽ കഴിഞ്ഞ മാസം 18ന് നടന്ന കൂട്ട അറസ്റ്റുകൾക്കു ശേഷം രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ഇതോടെ 900 കടന്നു.
Previous Post Next Post