നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ
സംസ്ഥാനത്ത് ലോകസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ. ചൊവ്വാഴ്ച വരെയായി സമർപ്പിച്ചത് 79 പത്രിക. ചൊവ്വാഴ്ച മാത്രം 42 പത്രിക സമർപ്പിച്ചു. ഇതുവരെ ആകെ 56 സ്ഥാനാർഥികളാണു പത്രിക നൽകിയത്. വ്യാഴാഴ്ചയാണ് പത്രിക നൽകുന്നതിനുള്ള അവസാന തീയതി. പൊന്നാനി, ആലത്തൂർ മണ്ഡലങ്ങളിൽ ഇതുവരെ ആരും പത്രിക നൽകിയില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തിലാണ് കൂടുതൽ പത്രിക. 10. സി.പി.ഐയുടെ പന്ന്യൻ രവീന്ദ്രൻ ചൊവ്വാഴ്ച പത്രിക നൽകിയപ്പോൾ കോൺഗ്രസിലെ ശശി തരൂർ, ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖർ എന്നിവർ പത്രിക നൽകിയില്ല. വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായ രാഹുൽ ഗാന്ധി ബുധനാഴ്ച ഉച്ചക്ക് 12ന് നാമനിർദേശ പത്രിക നൽകും. ഇതിന് മുന്നോടിയായി കൽപറ്റ ടൗണിൽ റോഡ്ഷോ നടത്തും. സിവിൽസ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ചശേഷമായിരിക്കും പത്രിക നൽകുക. കേരളത്തിലെ 20 മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് മാസ് കാമ്പയിന്റെ തുടക്കമായാണ് റോഡ്ഷോ. ബുധനാഴ്ച രാവിലെ പത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ പത്രിക നൽകുക. മെഗാ റാലിയുമുണ്ടാകും. എൻ.ഡി.എ സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ വ്യാഴാഴ്ചയാണ് പത്രിക നൽകുക. ചാലക്കുടിയിൽ സി. രവീന്ദ്രനാഥ് ഉൾപ്പെടെ എട്ട് പത്രിക സമർപ്പിച്ചു. തൃശൂരിൽ ബി.ജെ.പിയുടെ സുരേഷ് ഗോപിക്ക് വേണ്ടി നാല് സെറ്റ് പത്രിക ചൊവ്വാഴ്ച നൽകി. സുരേഷ്‌ഗോപി നേരിട്ട് നാളെ സമർപ്പിക്കും. കെ. മുരളീധരനും നാളെയാണ് പത്രിക സമർപ്പിക്കുന്നത്. വി.എസ്. സുനിൽകുമാർ ഇന്ന് സമർപ്പിക്കും. ചൊവ്വാഴ്ച ലഭിച്ച പത്രികകളുടെ മണ്ഡലം തിരിച്ചുള്ള എണ്ണം. ആകെ ലഭിച്ചത് എന്ന ക്രമത്തിൽതിരുവനന്തപുരം-ആറ്- 10ആറ്റിങ്ങല്‍-ഒന്ന്- മൂന്ന് കൊല്ലം-നാല്- എട്ട് മാവേലിക്കര-മൂന്ന്- നാല് ആലപ്പുഴ-ഒന്ന്- ഒന്ന് കോട്ടയം-നാല്- ഏഴ് ഇടുക്കി-ഒന്ന്- ഒന്ന് എറണാകുളം-ഒന്ന്- മൂന്ന് ചാലക്കുടി-മൂന്ന്- എട്ട് തൃശൂര്‍-നാല്- അഞ്ച് പാലക്കാട്-മൂന്ന്- മൂന്ന് കോഴിക്കോട്-രണ്ട്- എട്ട് വയനാട്-നാല്-നാല് വടകര-ഒന്ന്-ഒന്ന് കണ്ണൂര്‍-ഒന്ന്- ഒന്ന്